Lateral Perspectives

The huge world inside a tiny head

വിത്തുകൾ

ചില വാക്കുകൾ വിത്തുകളായി മനസ്സിൽ പതിച്ചു. കണ്ണുനീർ അതിനെ നനച്ചു. വെന്തുരുകിയ നെഞ്ചു ചൂടേകി. ആ വിത്തുകൾ വളർന്നു, അവയുടെ വേരുകൾ ആ മണ്ണിലേക്കാഴ്ന്നിറങ്ങി. ഋതുക്കൾ വന്നു പോയി. ചെടികൾ വളർന്നു മരങ്ങളായി. കായ്കൾ കായ്ച്ചു. പക്ഷികൾ ചേക്കേറി, അവിടമിന്നൊരു വനമായി. അതിലൂടൊഴുകുന്നൊരു പുഴയുടെ തീരത്തു, ഒരു വാക മരത്തിൻ തണലിൽ ഞാൻ മയങ്ങി. സ്വപ്നങ്ങളില്ലാത്ത ഉറക്കം. ഉറങ്ങി എഴുന്നേറ്റപ്പോൾ മുൻപിൽ മറ്റൊരു തൈ വളർന്നു വന്നിരിക്കുന്നത് കണ്ണിൽ പെട്ടു. ഞാൻ ഒരുപാട് നേരം ഉറങ്ങിയിരിക്കണം. എങ്കിലും ഇതു ഞാൻ പാകിയതു തന്നെയോ? ചെറുതെങ്കിലും, അതിൽ പൂക്കളുണ്ട്. സായാഹ്ന സൂര്യന്റെ ചുവപ്പു നിറമുള്ള പൂക്കൾ.

Advertisements

Single Post Navigation

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: